ശുപ്പാണ്ടി ഭരണത്തിൽ ഭാരതത്തിലെ ഇന്ധന വില വികസിച്ചു. നെഹ്റു രാജി വയ്ക്കണമെന്ന് ബിജെപി

ശുപ്പാണ്ടി ഭരണത്തിൽ ഭാരതത്തിലെ ഇന്ധന വില വികസിച്ചു. നെഹ്റു രാജി വയ്ക്കണമെന്ന് ബിജെപി
May 15, 2026 09:31 AM | By PointViews Editor

ഡൽഹി: പട്രോളിൻ്റെയും ഡീജലിൻ്റെയും വില പകുതിയായി കുറയ്ക്കുമെന്ന് പറഞ്ഞ് 2014ൽ ജനത്തെ പറ്റിച്ച് അധികാരത്തിലെത്തിയ ബിജെപിക്കാരൻ നരേന്ദ്ര മോദി ഭാരത രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ഒറ്റയടിക്ക് ലീറ്ററിന് 3.04 രൂപയാണ് ആശാൻ കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 108.78 രൂപയും ഡീസൽ ലീറ്ററിന് 97.67 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 110.75രൂപയാണ് വില.

കോട്ടയത്ത് പെട്രോൾ ലീറ്ററിന് 109.28 രൂപയും ഡീസൽ 98.14 രൂപയുമായി. കണ്ണൂരിൽ പെട്രോളിന് 109 രൂപയ്ക്ക് മുകളിലാണ് വില.

ചെന്നൈയിൽ പെട്രോൾ ലീറ്ററിന് 103 രൂപ 67 പൈസയും ഡീസൽ ലീറ്ററിന് 95 രൂപ 25 പൈസയുമാണ് പുതിയ നിരക്ക്. ഡൽഹിയിൽ പെട്രോളിന് 97 രൂപ 44 പൈസയും ഡീസലിന് 90 രൂപ 67 പൈസയുമായി.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു എന്ന് പറഞ്ഞാണ് ഇന്ധന വില വർധിപ്പിച്ചിട്ടുള്ളത്. പ്രീമിയം പെട്രോളിന്റെയും വാണിജ്യ പാചക വാതക സിലിണ്ടറിന്റെയും വിലയാണ് ആദ്യഘട്ടത്തിൽ വർധിപ്പിച്ചിരുന്നത്. ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാത്രം കഴിഞ്ഞ രണ്ട് മാസം വില കൂട്ടാതെ ബി ജെ പിയും മോദിയും കടിച്ചു പിടിച്ചു നിൽപ്പായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില കൂട്ടി. ഇനി ഇന്ധന വില വർധനയുടെ കുറ്റം നെഹ്റുവിൻ്റെയും ഇന്ദിരാഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും തലയിൽ കെട്ടിവെച്ച് ശുപ്പാണ്ടി പാർട്ടി ആക്രോശം തുടങ്ങും. മുൻപ് വില വർധനയെ കുറിച്ച് ചോദ്യം വന്നപ്പോൾ കഞ്ചാവ് പുക പോലെ വിശദീകരിച്ച മുരളീധരൻ ഇപ്പോൾ കേരള നിയമസഭയിൽ എംഎൽഎ ആണ്. ബിജെപി പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരനും നിയമസഭയിലുണ്ട്. രണ്ട് ഉഡായിപ്പുകളും കൂടി എന്തൊക്കെ തട്ടിപ്പ് പ്രസ്താവനകൾ ഇറക്കുമെന്നും ബിജെപി അടിമകൾ ഒരുളുപ്പുമില്ലാതെ അതൊക്കെ ചുമന്നു നടക്കുമെന്നും ഉടനറിയാം. രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് പരിഹസിച്ച് സ്വന്തം കഴിവുകേട് മറയ്ക്കാനാകും കേന്ദ്രം ഭരിക്കുന്ന ശുപ്പാണ്ടി ആശാൻ ശ്രമിക്കുക എന്നുറപ്പ്.

Fuel prices in India have increased under the Shupandi regime. BJP wants Nehru to resign.

Related Stories
പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

Jun 4, 2026 06:22 AM

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന്...

Read More >>
വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക

Jun 3, 2026 02:07 PM

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത...

Read More >>
ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ നയിക്കും.

Jun 3, 2026 09:57 AM

ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ നയിക്കും.

ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ...

Read More >>
നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

Jun 2, 2026 10:41 PM

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ...

Read More >>
ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

Jun 2, 2026 05:04 PM

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം...

Read More >>
മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

Jun 1, 2026 03:17 PM

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ്...

Read More >>
Top Stories